KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് എന്നിവയ്ക്കെതിരേ മതഭീകരത ആരോപിച്ചും ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് നടപടിക്കെതിരേയും കൊയിലാണ്ടിയിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘപരിവാർ പ്രവർത്തകർ പ്രകടനം നടത്തി. പഴയ ആർ.ടി.ഒ. ഓഫീസിന്‌ സമീപത്ത് നിന്നാരംഭിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനു സമീപം സമാപിച്ചു. അഡ്വ. എൻ. അജീഷ് സംസാരിച്ചു. പി.ടി. ശ്രീലേഷ്, എസ്.ആർ. ജയ്‌കിഷ്, വായനാരി വിനോദ്, വി.കെ. ജയൻ, അഡ്വ. വി. സത്യൻ, എ.വി. ഗോപിനാഥ്, ശശി കമ്മേട്ടേരി, ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ.വി. സുരേഷ്, മുരളീധർ ഗോപാൽ, വി.കെ. മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *