ചതുപ്പിൽ താഴ്ന്നുപോയ പശുവിനെ രക്ഷിച്ചു
പേരാമ്പ്ര: കായണ്ണ ബസാറിന് സമീപമുള്ള വയലിലെ ചതുപ്പിൽ താഴ്ന്നുപോയ പശുവിനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. മണ്ണാൻകണ്ടി മീത്തൽ മുഹമ്മദിൻ്റെ പശുവാണ് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ചതുപ്പിൽ കഴുത്തോളം താഴ്ന്നുപോയത്. അപകടാവസ്ഥയിലായതു കണ്ട് നാട്ടുകാർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ കെ. ദിലീപ്, എൻ.എം. ലതീഷ്, പി.ആർ. സത്യനാഥ്, കെ. അജേഷ്, എസ്.ആർ. സാരംഗ്, വി.കെ. ബാബു എന്നിവർ നേതൃത്വം നൽകി.