KOYILANDY DIARY

The Perfect News Portal

വീട്ടമ്മ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കുന്നത്തൂര്‍: വിവാഹിതയായ മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ മനംനൊന്ത് ഇവരുടെ വീട്ടിലെത്തി 22 കാരനായ യുവാവ് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. ഭരണിക്കാവിനു സമീപം പനപ്പെട്ടിയിലാണ് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആത്മഹത്യക്കു ശ്രമിച്ച മൈനാഗപ്പള്ളി ആറ്റുപുറം കോട്ടപ്പുറം സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി ശാസ്താംകോട്ട പോലീസിനു കൈമാറി.

സംഭവത്തെക്കുറിച്ചുള്ള പ്രദേശ വാസികള്‍ പറയുന്നത് ഇങ്ങനെ:

പനപ്പെട്ടി സ്വദേശിയായ യുവതിയെ മൈനാഗപ്പള്ളി ആറ്റുപുറത്താണ് വിവാഹം കഴിച്ചത്. ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് യുവാവ്. ഇവരുടെ ബന്ധത്തില്‍ സംശയാലുവായ ഭര്‍ത്താവ് യുവതിയെയും പത്തും ആറും വയസുള്ള മക്കളെയും ഉപേക്ഷിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്.

Advertisements

തുടര്‍ന്നാണ് യുവതി പനപ്പെട്ടിയിലെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്. വീട്ടമ്മ തന്നെ ചതിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. രണ്ട് മൊബൈല്‍ ഫോണുകള്‍, യുവതിക്ക് കെഎംഎംഎല്ലില്‍ ജോലി ശരിയാക്കിയതായി അവകാശപ്പെടുന്ന രേഖകള്‍, വസ്തുവും വീടും വാങ്ങിയതായുള്ള രേഖകള്‍ എന്നിവ നശിപ്പിച്ചശേഷമായിരുന്നു ആത്മഹത്യാശ്രമം.

Leave a Reply

Your email address will not be published. Required fields are marked *