KOYILANDY DIARY

The Perfect News Portal

കാണാതായ 21-കാരന്റെ മൃതദേഹം അംഗഭംഗം വരുത്തി കത്തിച്ച നിലയില്‍ കണ്ടെത്തി

കര്‍ണ്ണാടക: ഹോനാവറില്‍ കാണാതായ 21-കാരന്റെ മൃതദേഹം അംഗഭംഗം വരുത്തി കത്തിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ മരണം വെറും സ്വാഭാവികമെന്നാണ് പ്രദേശത്തെ ചുമതലയുള്ള എസ്പി വ്യക്തമാക്കിയതോടെ പ്രശ്നം രൂക്ഷമായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരേഷ് മെസ്തയെന്ന യുവാവിനെ കാണാതായത്. ഇയാളുടെ മൃതദേഹം ശനി ക്ഷേത്രത്തിന് സമീപമുള്ള ഷെട്ടി തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

21-കാരന്‍ പരേഷിന്റെ മൃതദേഹം വികലമാക്കാന്‍ ശ്രമം നടന്നിരുന്നു. തല കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ തല വാള്‍ ഉപയോഗിച്ച്‌ അറുത്തിട്ടുമുണ്ട്. എന്നിട്ടും സംഭവം കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന് ഉറപ്പില്ലെന്നാണ് പോലീസ് നിലപാട്. വാര്‍ത്ത പടര്‍ന്നതോടെ ആളുകള്‍ സംഘടിച്ചു. കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങാതിരിക്കാന്‍ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.

പരേഷിന്റെ മൃതദേഹവുമായ നൂറു കണക്കിന് പേര്‍ ഹോനാവറില്‍ സംഘടിച്ചു. മൃതദേഹം വികലമായ രീതിയില്‍ കണ്ടെത്തിയിട്ടും സ്വാഭാവിക മരണമാണെന്നാണ് എസ്പി അഭിപ്രായപ്പെട്ടത്.

Advertisements

ഇതോടെയാണ് സംഭവം വിവാദമായത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും ആരോപണങ്ങള്‍ ഉന്നിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *