KOYILANDY DIARY

The Perfect News Portal

വിവാദ ജീവനക്കാരിയെ താലൂക്കാശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടു

ജീവനക്കാരിയെ പിരിച്ചുവിട്ടു.. കൊയിലാണ്ടി: ഡോക്ടറെ അന്വേഷിച്ച് താലൂക്കാശുപത്രി ഫോണിൽ വിളിച്ച രോഗിയോട് മോശമായി സംസാരിച്ച താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് ഒഴിവാക്കി. ഇന്ന് ചേർന്ന അടിയന്തര ഹോസ്പിറ്റൽ മാനേജ്മെൻ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇവർക്കെതിരെ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ഫോണിലൂടെയും കത്ത് വഴിയും നിരവധി പരാതിയാണ് നഗരസഭാ അധികൃതർക്ക് ലഭിച്ചത്.

ഇതേ തുടർന്നാണ് ഇന്ന് അടിയന്തര യോഗം വിളിച്ച് പുറത്താക്കാൻ തീരുമാനിച്ചത്. ഫോൺ വിളിച്ച യുവതിയെ ജീവനക്കാരി പരിഹസിക്കുകയും, അപമര്യാതയായും പെരുമാറിയ സംഭവമാണ് വോയിസ് റക്കോർഡ് ആയി പുറത്ത് വരികയും വലിയ ചർച്ചയാകുകയും ചെയ്തത്. ഇത്തരക്കാർക്കുള്ള ശക്തമായ താക്കീതാണ് ഈ കടുത്ത തീരുമാനമെന്ന് പൊതു വിലയിരുത്തൽ. യോഗത്തിൽ നഗസഭ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *