KOYILANDY DIARY

The Perfect News Portal

വർഗീയതക്കെതിരെ വർഗ്ഗ ഐക്യം കെ.എം.സി.ഇ.യു. പ്രഭാഷണം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പൽ ആൻ്റ് കോർപറേഷൻ കണ്ടിജെന്റ്സ് ജീവനക്കാരുടെ സംഘടനയായ കെ.എം.സി.ഇ.യു (സി. ഐ. ടി. യു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനത്തോടനുബന്ധിച്ച് വർഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സി. ഐ. ടി. യു. ജില്ലാ സെക്രട്ടറി പി.കെ. സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  കെ. ദാസൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ഫൈസൽ, സി ഐ ടി യു കൊയിലാണ്ടി ഏരിയ സെക്രട്ടറി എം.എ ഷാജി, ജില്ലാ കമ്മിറ്റി അംഗം  കെ.സുരേന്ദ്രൻ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *