KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊയിലാണ്ടി: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അത്തോളി സിറാ മഹൽമഷൂദ് 22 നെയാണ് അത്തോളി പോലിസ് കസ്റ്റഡിയിലെടുത്തത്.  9  കാരിയായ വിദ്യാർത്ഥിനിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. ഇയാൾ കാലത്ത് റ്റ്യൂഷ്യന് പോകുമ്പോൾ പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു
പിന്നീട് പലതവണയായി പീഡിപ്പിച്ചതായി കുട്ടി വീട്ടുകാരോട് പറഞ്ഞു.

സംഭവത്തെ തുടർന്ന് പെൺ കുട്ടിയുടെ അമ്മ അത്തോളിപോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റ നിർദേശപ്രകാരം എസ്.ഐ.രവീന്ദ്രൻ കുമ്പിലാട്ടും സംഘവുമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ  കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *