KOYILANDY DIARY

The Perfect News Portal

വിദ്യാലയങ്ങള്‍ക്ക് ഭക്ഷണ പാത്രങ്ങള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും വിതരണം ചെയ്തു. വിദ്യാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുക, പ്ലാസ്റ്റിക്ക് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള പാത്രങ്ങളുടെ വിതരണം നഗരസഭ ഉപാധ്യക്ഷ വി. കെ.പത്മിനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ദിവ്യസെല്‍വരാജ്, നഗരസഭ കൌൺസിലർമാരായ സി.കെ. സലീന, കെ. ലത, കെ. ബിനില, ട്രെയിനര്‍ സി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികാസ ക്ലാസ്സും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *