KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

വടകര: സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങല്‍ കോട്ടക്കല്‍ തൈവളപ്പില്‍ ഷംസുവിനെ (48) യാണ് സിഐ ടി. മധുസൂദനന്‍ നായര്‍ അറസ്റ്റ് ചെയ്തത്.

സ്കൂളിലേക്കുള്ള യാത്രയില്‍ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടി പയ്യോളി മജിസ്ട്രേട്ട് മുന്‍പാകെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പോക്സോ നിയമ പ്രകാരമാണ് കേസ്. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *