KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഓര്‍ത്താണ് സര്‍ക്കാര്‍ ഇടപെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയത്: മുഖ്യമന്ത്രി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന ഓര്‍ഡിനന്‍സ് സംബന്ധിച്ച പ്രശ്‌നത്തില്‍ കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഓര്‍ത്താണ് സര്‍ക്കാര്‍ ഇടപെട്ട് ഓര്‍ഡിനന്‍സ് ഇറക്കിയത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രചാരണ ആയുധമാക്കുമായിരുന്നു. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *