താമരശ്ശേരിയിൽ ഗ്യാസ് നിറക്കുന്നതിനിടെ എസി പൊട്ടിതെറിച്ചു: 2 പേർക്ക് പൊള്ളലേറ്റു
.
കോഴിക്കോട്: താമരശ്ശേരിയിൽ എസിയിൽ ഗ്യാസ് നിറക്കുന്നതിനിടെ പൊട്ടിതെറിത്തിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റു. മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിലാണ് അപകടം. താമരശ്ശേരി ചോയിമഠം സ്വദേശി പ്രയേഷ്, കൊടുവള്ളി കളരാന്തിരി സ്വദേശി ദീപക് എന്നിവർക്കാണ് പൊള്ളലേറ്റത്. വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച എസിയുടെ ഭാഗങ്ങൾ 50 മീറ്ററോളം അകലെയുള്ള വീടിൻ്റെ മുറ്റത്തുവരെ എത്തി.

ഇരുവർക്കും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് വർഷത്തോളം പഴക്കമുള്ള എസിയിൽ ഗ്യാസ് നിറക്കാനായി എത്തിയ ടെക്നീഷ്യൻമാർക്കാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.




