KOYILANDY DIARY

The Perfect News Portal

ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയ​ന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കും

ഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രി​ഡിറ്റേഷന്‍ റദ്ദാക്കാനുള്ള വിവാദ ഉത്തരവ്​ പിന്‍വലിച്ചതിന്​ പിന്നാലെ ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയ​ന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ്​ വാര്‍ത്ത വിനിമയ മന്ത്രാലയത്തി​​െന്‍റ തീരുമാനം.

അതേ സമയം, ഇതുസംബന്ധിച്ച്‌​ ഉത്തരവുകളൊന്നും ഒൗദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍, ഒാണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്​ സംബന്ധിച്ച വാര്‍ത്ത വിനിമയ മന്ത്രാലത്തി​​െന്‍റ ഉത്തരവ്​ വ്യാപകമായി ഇന്‍റര്‍നെറ്റിലുടെ അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്​. ബ്രോഡ്​കാസ്​റ്റിങ്​ ഡയറക്​ടര്‍ അമിത്​ കറ്റോച്ച്‌​ ഒപ്പുവെച്ച ഉത്തരവാണ്​ പ്രചരിക്കുന്നത്​.

ഒാണ്‍ലൈന്‍ മീഡിയ, വെബ്​സൈറ്റുകള്‍, ന്യൂസ്​ പോര്‍ട്ടലുകള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള ​വ്യവസ്ഥകളാണ്​ നിയമത്തില്‍ ഉള്‍പ്പെടുക. മന്ത്രാലയം രൂപീകരിക്കുന്ന പത്തംഗ കമ്മിറ്റി വിഷയം പഠിച്ച്‌​ ചട്ടങ്ങള്‍ രൂപീകരിക്കും. വാര്‍ത്ത വിതരണ മന്ത്രാലയം, നിയമം, ​െഎ.ടി, ആഭ്യന്തരം, ഇലക്​ട്രോണിക്​സ്​ തുടങ്ങിയ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പ്രസ്​ കൗണ്‍സില്‍ ഒാഫ്​ ഇന്ത്യ, ബ്രോഡ്​കാസ്​റ്റേഴ്​സ്​ അസോസിയേഷന്‍, ബ്രോഡ്​കാസ്​റ്റേഴ്​സ്​ ഫെഡറേഷന്‍ പ്രതിനിധികളും സമിതിയില്‍ അംഗമായിരിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *