KOYILANDY DIARY

The Perfect News Portal

വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാന്‍ സ്വദേശിനിയാണ് ക്രൂരമായ പീഡിപ്പിക്കപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷയത്തില്‍ കോവളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജപ്പാന്‍ സ്വദേശിനി ചിക്ക കയാമയാണ് പീഡനത്തിനിരയായത്. രക്തസ്രാവത്തെത്തുടര്‍ന്നു കോവളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില രൂക്ഷമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ പ്രദേശവാസികളാണെന്നു സംശയമുണ്ട്. യുവതിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നതിനാല്‍ പോലീസിന് മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ കോവളത്തെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെ മുന്‍പും ഇത്തരത്തില്‍ അതിതക്രമങ്ങള്‍ നടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *