KOYILANDY DIARY

The Perfect News Portal

ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

ഒറ്റപ്പാലം:  കൊയിലാണ്ടി സ്വദേശിയുടേതാണെന്ന് സംശയിക്കുന്ന അജ്ഞാതൻ ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.  ബുധനാഴ്ച 6 മണിക്കായിരുന്നു സംഭവം സുമാർ 65 വയസ്സ് പ്രായം തോനിക്കും. 165 സെ.മീറ്റർ ഉയരം, കറുത്ത നിറം വെള്ളയിൽ ഇളം നീല നിറത്തിലുള്ള ചതുരകള്ളികളോടുകൂടിയ ഷർട്ടും, നീലയിൽ വെള്ള നിറത്തോടുകൂടിയ ലുങ്കിയുമാണ് വേഷം ഷർട്ടിന്റെ കോളറയിൽ NEW REAL MENTS – KDY എന്ന സ്റ്റിക്കറും കാണുന്നു. നെറ്റിയുടെ മുകളിൽ ഇടതു ഭാഗത്തായി ചെറിയ ഒരു മുഴകാണുന്നുണ്ട്. കഷണ്ടിതല, ഇടത് ചെവിയുടെ താഴെ ഒരു കാക്കപ്പുള്ളി. വലതു കണങ്കാലിൽ പുറകിലായി ഒരു മുറിവടയാളവും കാണുന്നു.

ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കൊയിലാണ്ടി നഗരസഭ താലൂക്ക് ഹെഡ് കോർട്ടേഴ്‌സ് ആശുപത്രി, കൊയിലാണ്ടി ഔട്ട് പേഷ്യന്റ് റിക്കാർഡ്  OP 442930യ16 എന്നും സുബ്രഹ്മണ്യൻ വയസ്സ് 56, കോഴിക്കോട് എന്ന് രേഖപ്പെടുത്തിയ OP ടിക്കറ്റും കാണുന്നുണ്ട്. ആളെ തിരിച്ചറിയുന്നവർ പെട്ടന്ന് തന്നെ 9497980621 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഒറ്റപ്പാലം സ്റ്റേഷൻ അധികൃതർ അറിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *