KOYILANDY DIARY

The Perfect News Portal

വിജിലൻസ് സി.ഐ. ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് പിടികൂടി

പേരാമ്പ്ര: വിജിലൻസ് സി.ഐ. ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പേരാമ്പ്രക്കടുത്ത് മുളിയങ്ങൽ സ്വദേശി സുബൈറിനെ(45) യാണ് വഴിക്കടവ് പൊലീസ് പിടികൂടിയത്. പെരിന്തൽമണ്ണ ക്ഷീരോത്പാദക വിജിലൻസ് സി. ഐ. ചമഞ്ഞ് വഴിക്കടവ് സ്വദേശിയുടെ ഡയറി ഫാമിൽ സന്ദർശിക്കാനെത്തി ഉടമയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും 2 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് കേസ്.

ഉടമക്ക് സംശയം തോന്നി ക്ഷീരവകുപ്പുദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെ ഒരു അന്വേഷണത്തെ കുറിച്ച് അറിയില്ലെന്ന് വിവരം ലഭിച്ചതോടെ വഴിക്കടവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയെ കുറിച്ച് സൂചന ലഭിച്ച പോലീസ് പേരാമ്പ്ര സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്‌.

Leave a Reply

Your email address will not be published. Required fields are marked *