KOYILANDY DIARY

The Perfect News Portal

വാളയാർ സംഭവം: ബി ജെ പി സാംസ്കാരിക സെൽ ചിത്രം വരച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി: വാളയാർ സംഭവം –  ബി ജെ പി സാംസ്കാരിക സെൽ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രകാരൻമാരുടെ “ചിത്രം വരച്ച് പ്രതിഷേധിക്കൽ’ പരിപാടി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നടന്നു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ: വി.സത്യൻ്റെ അധ്യക്ഷതയിൽ കവിയും ചിത്രകാരനുമായ യു.കെ രാഘവൻ മാസ്റ്റർ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
ചിത്രകാരൻമാരായ സുരേഷ് ഉണ്ണി, അനൂപ് ചന്ദ്രൻ, ലാലു തൂവക്കോട്, അനിൽ കുമാർ തൂവക്കോട് തുടങ്ങിയവർ പങ്കാളികളായി. നിരവധി വിദ്യാർത്ഥികളും പ്രതിഷേധ ചിത്രം വരയിൽ പങ്കുചേർന്നു. ബിജെപി നേതാക്കളായ ടി. കെ പത്മനാഭൻ, വായനാരി വിനോദ്, വി കെ മുകുന്ദൻ, കെ. വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. യുവമോർച്ച ഭാരവാഹികളായ അതുൽ പെരുവട്ടൂർ, അഖിൽ ചന്ദ്രൻ, അഭിൻ അശോകൻ, ഷംജിത്ത് തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *