KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പ്രവാസി സേവാ കേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: പ്രവാസി വെല്‍ഫെയര്‍ ഏൻ്റ്  ഡെവലപ്പമെന്റ്  സൊസൈറ്റിയുടെ പുതിയ സംരംഭമായ  പ്രവാസി സേവാ കേന്ദ്രം കൊയിലാണ്ടി ദര്‍ശനമുക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കേളി കലാ സാംസ്‌കാരിക വേദി റിയാദ് ഏര്‍പ്പെടുത്തിയ കുടുംബഹായ ഫണ്ട് കൈമാറല്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നിര്‍വ്വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് പേരോത്ത് പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

ടി. റഫീഖ് പാലത്ത് (കേളി കലാ സാംസ്‌കാരിക വേദി റിയാദ്), ലോക കേരള സഭാംഗം പി. കെ. കബീര്‍ സലാല, സൊസൈറ്റി വൈസ് പ്രസിഡണ്ട് കെ ഷഫീഖ്, സെക്രട്ടറി ഗീതാകുമാരി, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് മാങ്ങോട്ടില്‍ സുരേന്ദ്രന്‍, ഏരിയാ പ്രസിഡണ്ട് അബൂബക്കര്‍ മൈത്രി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ഷെയര്‍ സ്വീകരണവും ഫ്രാഞ്ചൈസി ഏറ്റുവാങ്ങലും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *