KOYILANDY DIARY

The Perfect News Portal

വാകപ്പൊയില്‍ വിഷ്ണുക്ഷേത്രത്തില്‍ പ്രത്യേക പ്രസാദമായി വൃക്ഷത്തൈകള്‍ നല്‍കി

താമരശ്ശേരി: ലോക പരിസ്ഥിതിദിനത്തില്‍ പള്ളിപ്പുറം വാകപ്പൊയില്‍ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയവര്‍ക്ക് പ്രത്യേക പ്രസാദമായി വൃക്ഷത്തൈകള്‍ നല്‍കി. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് തീര്‍ഥം, ചന്ദനം, പൂവ്, എന്നിവയോടൊപ്പമാണ് മേല്‍ശാന്തി നാരായണന്‍ നമ്പൂ
തിരി വൃക്ഷത്തൈകളും നല്‍കിയത്.

നാടന്‍ പ്ലാവ്, മഹാഗണി തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത്. ജനങ്ങളില്‍ പരിസ്ഥിതി സൗഹൃദ മനോഭാവം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്ഷേത്ര സംരക്ഷണസമിതി സംഘടിപ്പിച്ച വൃക്ഷതീര്‍ഥം പരിപാടി ഭക്തര്‍ക്ക് പുതിയ അനുഭവമായി.

പരിസ്ഥിതി പ്രവര്‍ത്തകനും പാലിയേറ്റീവ് വൊളന്റിയറുമായ തൈക്കണ്ടിയില്‍ ഉദയകുമാര്‍ ശേഖരിച്ച്‌ ക്ഷേത്രക്കമ്മിറ്റിക്കു നല്‍കിയ തൈകളാണ് വിതരണം ചെയ്തത്. ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി പുതിയപ്പുറത്ത് രാജേഷ്, ഗിരീഷ് തേവള്ളി, ബൈജു കുഞ്ഞോത്ത്, പിച്ചനാട്ട് സുരേന്ദ്രന്‍, സേതുമാധവന്‍ നമ്ബീശന്‍, സുധീര്‍ ബാബു, കെ.ടി. രാമചന്ദ്രന്‍, പി.കെ. ചന്തുക്കുട്ടി, കെ.ടി. രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *