KOYILANDY DIARY

The Perfect News Portal

തുടർച്ചയായ മഴയിൽ കുറ്റ്യാടി ടൗണിലെ കടകളിൽ മലിനജലം കയറി

കുറ്റ്യാടി: വർഷാരംഭത്തിലെ തുടർച്ചയായ മഴയിൽ കുറ്റ്യാടി ടൗണിലെ കടകളിൽ മലിനജലം കയറി. ടൗൺ പരിസരങ്ങളിലെ ഓവ് ചാലുകളിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ കെട്ടികിടന്ന് ടൗണിലെ താഴ്ന്ന ഭാഗങ്ങളിലെ കടകളിലേക്ക് അഴുക്ക് വെള്ളം കയറുകയായിരുന്നു.

അഴുക്ക് വെള്ളം നിറഞ്ഞ് പുതിയ ബസ്സ്റ്റാന്റിലേക്ക് യാത്രക്കാർക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്. പാതയോരങ്ങളിൽ കൂടിയുള്ള യാത്രയും ഏറെ പ്രയാസകരമായി. മഴ കനത്താൽ കുറ്റ്യാടി ടൗൺ പരിസരങ്ങളിലെ കടകളിൽ മലിനജലം കയറി നാശനഷ്ടങ്ങളുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *