KOYILANDY DIARY

The Perfect News Portal

വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും മഴക്കുഴികളും നിര്‍മിക്കും: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്

കോഴിക്കോട്: സംസ്ഥാനത്തെ പതിമൂവായിരത്തിലധികംവരുന്ന വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും മഴക്കുഴികളും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാഭ്യാസവകുപ്പിന്റെ മഴക്കൊയ്ത്തുത്സവം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്പസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥി പങ്കാളിത്തത്തോടെ എല്ലാ വിദ്യാലയങ്ങളിലും വീടുകളിലും ജനകീയ കൂട്ടായ്മയിലൂടെ മഴക്കുഴികള്‍ ഒരുക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ഒരു സ്കൂളില്‍ ഒരു മഴക്കുഴി, ഒരു വീട്ടില്‍ ഒരു മഴക്കുഴി എന്ന ലക്ഷ്യം സാധിച്ചെടുക്കണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയാണ് ജീവന്റെ സ്രോതസ്സെന്ന് കുട്ടികള്‍ വിദ്യാഭ്യാസത്തിലൂടെ മനസ്സിലാക്കണം. പരീക്ഷയില്‍ മാത്രമല്ല, ജീവിതത്തിലും എ പ്ലസ് നേടത്തക്കവിധം വിദ്യാര്‍ഥികളെ സജ്ജമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രവര്‍ത്തകരായ ഡോ. എ. അച്യുതന്‍, പ്രൊഫ. ടി. ശോഭീന്ദ്രന്‍ എന്നിവരെ വിദ്യാഭ്യാസമന്ത്രി ആദരിച്ചു. മഴക്കുഴി നിര്‍മാണം കൈപ്പുസ്തകം പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറും കോഴിക്കോട് എസ്.എസ്.എ. തയ്യാറാക്കിയ ടീച്ചര്‍ സപ്പോര്‍ട്ട് ജേണല്‍ ആലോയുടെ പ്രകാശനം എസ്.സി.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജെ. പ്രസാദും നിര്‍വഹിച്ചു.

Advertisements

എസ്.എസ്.എ. സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, കൗണ്‍സിലര്‍ ഷറീന വിജയന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ആര്‍.ഡി.ഡി. എസ്. ജയശ്രീ, വി.എച്ച്‌.എസ്.സി. അസി. ഡയറക്ടര്‍ എം. ശെല്‍വമണി, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, എസ്.എസ്.എ. സ്റ്റേറ്റ് പ്രോജക്‌ട് ഓഫീസര്‍ എം. സേതുമാധവന്‍, ജില്ലാ പ്രോജക്‌ട് ഓഫീസര്‍ എം. ജയകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി. വസീഫ്, ഡി.ഇ.ഒ. അജിത്ത്കുമാര്‍, എ.ഇ.ഒ. വി.പി. മിനി, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍. അമ്പിളി, പ്രധാനാധ്യാപിക വി.എച്ച്‌. ഷൈലജ, പി.ടി.എ. പ്രസിഡന്റുമാരായ വി.കെ. സുഭാഷ്, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *