KOYILANDY DIARY.COM

The Perfect News Portal

വയോധികയുടെ കൊലപാതകം: പ്രതിയുടെ പിതാവിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി: അരിക്കുളം ഊരള്ളൂരിൽ വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനേഴുകാരനായ പ്രതിയുടെ പിതാവിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൊല നടത്തിയ ശേഷം മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ പ്രതിയെ സഹായിച്ചത് പിതാവാണെന്ന് മകൻ നേരത്തെ പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. കൊയിലാണ്ടി സി.ഐ. കെ.ഉണ്ണികൃഷ്ണണൻ, എസ്.ഐ. സി.കെ. രാജഷ്, കേസന്വേഷണ സംഘത്തിലെ പോലീസുകാർ എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി.

പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരമറിഞ്ഞ് സ്ത്രീത്രീകളടക്കം വൻ ജനാവലിയാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പ്രതിക്കെതിരെ ശക്തമായ ശകാരവർഷമാണ് നാട്ടുകാരിൽ നിന്നുണ്ടായത്. കൊല ചെയ്യപ്പെട്ട വയോധികയുടെ മക്കളും ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!