KOYILANDY DIARY

The Perfect News Portal

വയോജനങ്ങള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ വയോജനങ്ങള്‍ക്ക് ക്ഷേമസൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കട്ടിലുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്‍മാരായ വി.കെ.അജിത, കെ.ഷിജു, നഗരസഭാംഗങ്ങളായ വി.കെ. രേഖ, ബുഷ്‌റ കുന്നോത്ത്, കനക, കെ.വി. സുരേഷ് കുമാര്‍, സി.ഡി.എസ്. സൂപ്പര്‍വൈസര്‍ എം.എം. വത്സല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *