KOYILANDY DIARY

The Perfect News Portal

ഹൈടെക് ലാബുകളുമായി കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍

കൊയിലാണ്ടി: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഗവ: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ യു.പി.വിഭാഗത്തിന് കൈറ്റ്‌സ് അനുവദിച്ചു നല്‍കിയ 14 ലാപുടോപുകളും, 14 മള്‍ട്ടിമീഡിയ സ്പീക്കറുകളും, 5 പ്രൊജക്ടറുകളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഐ.ടി.ലാബ് നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.

ഇതോടെ സ്‌കൂളിലെ ഹൈടെക് ലാബുകളുടെ എണ്ണം മൂന്നായി. നഗരസഭാംഗം പി.എം. ബിജു അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ്  പി.പി. രാധാകൃഷ്ണന്‍, പ്രധാനാധ്യാപകന്‍ ജി.കെ. വേണു, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, അന്‍സാര്‍ കൊല്ലം, സജിനി, എം.എം ചന്ദ്രന്‍, സി.പി സഫിയ, പി. രാഗേഷ് കുമാര്‍, ബി.ദീപ, എ.സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *