KOYILANDY DIARY

The Perfect News Portal

വന്മുകം – എളമ്പിലാട് സ്കൂളിൽ വായനാ വർഷാചരണത്തിന് തുടക്കമായി

കൊയിലാണ്ടി: സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ലൈബ്രറികൾ സ്ഥാപിച്ച് സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി മാറിയ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഈ വർഷം പുതിയതായെത്തിയ മുഴുവൻ നവാഗതരുടെ വീടുകളിലും വീട്ടു ഗ്രന്ഥശാലകൾ ഒരുക്കി വായനാ വർഷാചരണത്തിന് തുടക്കമായി. മൂന്നാം ക്ലാസിലെ നവാഗതനായ സഞ്ജയ് ഷാജിയുടെ ഹോം ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി എഴുത്തുകാരനായ ഡോ.സോമൻ കടലൂർ വീട്ടു ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു.
എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറന്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.നൂറുൽഫിദ, എം.കെ. വൈഗ, ഡി.എസ്. നയൻതേജ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *