KOYILANDY DIARY

The Perfect News Portal

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് തീരദേശ വികസന കോർപ്പറേഷൻ മുഖേന സംസ്ഥാനമാകെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ തെരെഞ്ഞെടുത്ത 2000 പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു.  ജില്ലയിലെ 11 സ്കൂളുകളിലായി 334 വിദ്യാർത്ഥിനികൾക്കാണ് സൈക്കിളുകൾ നൽകുന്നത്. 
മത്സ്യതൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയോടൊപ്പം ഇവർക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്രാ സൗകര്യം ഏർപ്പെടുത്തുക, അവർക്കിടയിൽ ആത്മവിശ്വാസം വളർത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കടലൂർ വൻമുഖം ഹൈസ്കൂൾ, കൊയിലാണ്ടി ഫിഷറീസ് ഹൈസ്കൂൾ, ഗവ. മാപ്പിള വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലെ തെരെഞ്ഞെടുത്ത പെൺകുട്ടികൾ സൈക്കിളുകൾ ഏറ്റുവാങ്ങി.  ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, വാർഡ് കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി, തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ അബ്ദുൾ മജീദ്, പ്രധാനധ്യാപകരായ ഷൈനി, ചന്ദ്രമതി, ബീന പി.ടി.എ പ്രസിഡന്റ് രാജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *