KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കാബേജ്-കോളിഫ്ലവർ കൃഷിയുമായി  കുട്ടികർഷകർ

കൊയിലാണ്ടി: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സ്കൂൾ പരിസരത്ത് മൂടാടി കൃഷിഭവന്റെ സഹകരണത്തോടെ കാബേജ്- കോളി ഫ്ലവർ കൃഷിക്ക് തുടക്കമായി. വാർഡ് മെമ്പർ വി.വി.സുരേഷ്, മൂടാടി കൃഷി ഭവനിലെ കൃഷി അസിസ്റ്റൻറ് പി.നാരായണൻ എന്നിവർ ചേർന്ന് തൈ നട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു.

സ്കൂൾ ലീഡർ ദിയ ലിനീഷ്, സുരേഷ് പാറക്കാട്, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.
പി.നൂറുൽഫിദ സ്വാഗതവും, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *