KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിന് ഹാട്രിക്ക് നേട്ടം

കൊയിലാണ്ടി: ഉപജില്ലാ തല ക്വിസ്സ് മത്സരത്തിലും, പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിലും വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ചാമ്പ്യന്മാരായി. മേപ്പയ്യൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ഉപജില്ലാ തല ജനയുഗം സഹപാഠി അറിവുത്സവത്തിൽ രണ്ടാം സ്ഥാനംവും,  മേപ്പയ്യൂർ വി.ഇ.എം.യു.പി സ്കൂളിൽ വെച്ച് നടന്ന ഉപജില്ലാതല KPSTA മെഗാ ക്വിസ്സിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി എ. വി. ദേവലക്ഷ്മി സ്കൂളിൻ്റെ അഭിമാനമായി മാറി.
രാവിലെ മുതൽ CKG ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പഞ്ചായത്ത്  തല യുറീക്കാവിജ്ഞാനോത്സവത്തിൽ സ്കൂൾ ലീഡർ നിരഞ്ജന എസ് മനോജ്, ഫിൽസ മറിയം എന്നിവർ വിജയികളായി. ഉപജില്ലാ തല ക്വിസ്സ് മത്സരങ്ങളിൽ അമ്പതിലധികം വിദ്യാലയങ്ങളോട് ഏറ്റുമുട്ടിയും, പഞ്ചായത്ത് തലയുറീക്കാ വിജ്ഞാനോത്സവത്തിൽ 11 വിദ്യാലയങ്ങളെ നേരിട്ടുമാണ് ഈ വിദ്യാലയത്തിലെ  പ്രതിഭകൾ വിജയികളായത്.
ഉപജില്ലാ തല സഹപാഠി അറിവുത്സവ വേദിയിൽ വെച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമനിൽ നിന്നും KPSTA മെഗാ ക്വിസ്സ് വേദിയിൽ വെച്ച് KPSTA സംസ്ഥാന H.M ഫോറം കൺവീനർ എം. കെ. കുഞ്ഞമ്മതിൽ നിന്നും  ദേവ ലക്ഷ്മി സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഒക്ടോബർ 2 ന് കോഴിക്കോട് വെച്ച് നടക്കുന്ന  ജില്ലാതല മെഗാ ക്വിസ്സിലും, ഒക്ടോബർ 14 ന് പയ്യോളിയിൽ വെച്ച് നടക്കുന്ന ജില്ലാതല അറിവുത്സവത്തിലും ദേവലക്ഷ്മി മേലടി ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *