KOYILANDY DIARY

The Perfect News Portal

റെഡ്‌ക്രോസ് പുരസ്‌കാരം സമര്‍പ്പിച്ചു

കൊയിലാണ്ടി: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മാനേജിങ്ങ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ ഉദ്ഘാടനവും റെഡ്‌ക്രോസ് അവാര്‍ഡ് സമര്‍പ്പണവും കെ. മുളീധരന്‍ എം.പി. നിര്‍വ്വഹിച്ചു. ആതുര ശുശ്രൂഷ രംഗത്ത് ശ്രദ്ധേയ സേവനം കാഴ്ച വെച്ച അവാര്‍ഡ് ജേതാവ് ഡോ. എ. എസ്. അനൂപ് കുമാറിനുള്ള പുരസ്‌കാരവും പ്രശസ്തിപത്രവും പിതാവ് പി. അപ്പുക്കുട്ടി ഏറ്റുവാങ്ങി.

സ്ത്രീ ശക്തി പുരസ്‌കാരം ലഭിച്ച സൗമിനി മോഹന്‍ദാസ് ജില്ലാ ചെയര്‍മാന്‍ എം. രാജനില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ.വി.ഗംഗാധരന്‍ മെമ്പര്‍ഷിപ്പ് വിതരണം നിര്‍വ്വഹിച്ചു. തഹസില്‍ദാര്‍ കെ. ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു. 

താലൂക്ക് ചെയര്‍മാന്‍ കെ.കെ.രാജന്‍, വൈസ് ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍, താലൂക്ക് സെക്രട്ടറി കെ. ദീപു, കെ.കെ. ഫാറൂഖ്, കെ. എം. രാജീവന്‍, ജെ.ആര്‍.സി. താലൂക്ക് സെക്രട്ടറി സി. ബാലന്‍, പി. ടി. തരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *