KOYILANDY DIARY

The Perfect News Portal

മുത്തൂറ്റ് സമരത്തിന് പിന്തുണ: 30ന് കൊയിലാണ്ടി ശാഖയിലേക്ക് തൊഴിലാളി മാർച്ച്‌

കൊയിലാണ്ടി: മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്  സപ്തംമ്പർ 30 ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിനു സമീപമുള്ള മുത്തൂറ്റ് ശാഖയിലേക്ക് മാർച്ചും ധർണയും നടത്താൻ ഇടതുപക്ഷ വർഗബഹുജന സംഘടനകളുടെ സമര സഹായ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ കർഷക തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറി A. C. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ഏരിയാ പ്രഡണ്ട് എം. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
സി. അശ്വനി ദേവ്, പി. കെ. സദാനന്ദൻ, പി. വി. മമ്മദ്, കെ. സന്തോഷ്, യു. കെ. പവിത്രൻ എന്നിവർ സംസാരിച്ചു. എം. എ. ഷാജി സ്വാഗതം പറഞ്ഞു.  മുത്തൂറ്റ് സമര സഹായസമിതി ഭാരവാഹികളായി, P. V. മാധവൻ (ചെയർമാൻ), എം. എ. ഷാജി (കൺവീനർ), എ. സോമശേഖരൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *