KOYILANDY DIARY

The Perfect News Portal

വടകരയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തു

വടകര: തിരുവള്ളൂർ കാഞ്ഞിരാട്ട് തറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തു. കുയ്യാലിൽ മീത്തൽ ഗോപാലൻ (64), ഭാര്യ ലീല (55) എന്നിവരാണ് മരിച്ചത്.  ഉറങ്ങിക്കിടന്ന ലീലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഗോപാലൻ തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ അഞ്ചോടെയാണ് വീട്ടിലുണ്ടായിരുന്ന ഗോപാലൻ്റെ അനുജൻ ഉൾപ്പെടെയുള്ളവർ വിവരമറിയുന്നത്.

ലീലയുടെ മൃതദേഹം ഓഫീസ് മുറിയിലെ കട്ടിലിലും ഗോപാലൻ വരാന്തയിലെ സൺസൈഡിൻ്റെ ഹൂക്കിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ലീല കാൻസർ ബാധിതയായി ദീർഘനാളായി കിടപ്പാലായിരുന്നു. കാഞ്ഞിരാട്ടുതറ സിഎച്ച്സിക്ക് സമീപം ചായക്കട നടത്തുകയായിരുന്നു ഗോപാലൻ. കട കുറച്ചു നാളായി തുറന്നിരുന്നില്ല. ഇവർക്ക് മക്കളില്ല. തഹസിൽദാറും, പൊലീസും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


 

Leave a Reply

Your email address will not be published. Required fields are marked *