KOYILANDY DIARY

The Perfect News Portal

ലോ അക്കാദമി ഭൂമി ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതു താല്‍പ്പര്യ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 27ന് നിലപാട് അറിയിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടു.

വിജിലന്‍സ് നിലപാട് അറിയിച്ച ശേഷം കേസില്‍ വിധി പറയാമെന്ന് പ്രത്യേക ജഡ്ജി എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഹര്‍ജി ഏതെല്ലാം തരത്തില്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി നല്‍കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു,

Leave a Reply

Your email address will not be published. Required fields are marked *