KOYILANDY DIARY

The Perfect News Portal

ഐഎസ്‌ആര്‍ഒയുടെ നേട്ടത്തെ താഴ്ത്തിക്കെട്ടി ചൈനീസ് മാധ്യമങ്ങള്‍

ബെയ്ജിംഗ്: ഇന്ത്യ എന്തു നേട്ടം കൈവരിച്ചാലും അയൽപ്പക്കക്കാരായ ചൈനയ്ക്ക് അത്ര സുഖിക്കില്ല. അവർ കൗണ്ടറുമായി അപ്പോൾ തന്നെ രംഗത്തെത്തും. ഇപ്പോൾ ബഹിരാകാശ രംഗത്തെ ഐഎസ്ആർഒയുടെ നേട്ടം ചൈനീസ് മാധ്യങ്ങൾക്ക് അത്രകണ്ട് പിടിച്ചിട്ടില്ല. ബഹിരാകാശത്ത് എന്ത് നേട്ടം കൈവരിച്ചാലും ഇന്ത്യ ഇപ്പോഴും ചൈനയ്ക്കു പിന്നിലാണെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ വിലയിരുത്തൽ. ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയെ ലോകരാജ്യങ്ങൾ അഭിനന്ദനം കൊണ്ട് മൂടുന്പോഴാണ് കുശുന്പുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യക്ക് ഇതുവരെ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുവാൻ സാധിച്ചിട്ടില്ലെന്നും വലിയ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള റോക്കറ്റ് എൻജിൻ സാങ്കേതിക വിദ്യ ഇന്ത്യക്കില്ലെന്നും ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

 കുറഞ്ഞ ചിലവിൽ വിക്ഷേപണം നടത്തുന്നതുകൊണ്ട് വലിയ മെച്ചമുണ്ടാകുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും പത്രം പരിഹസിക്കുന്നു. ബുധനാഴ്ച രാവിലെയാണ് ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിൽ പുതിയ ചരിത്രം ഐഎസ്ആർഒ കുറിച്ചത്. 104 ഉപഗ്രഹങ്ങളെയാണ് ഒറ്റ റോക്കറ്റിൽ ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എൽവി-സി 37 റോക്കറ്റിലായിരുന്നു വിക്ഷേപണം. 2014ൽ ഒറ്റ വിക്ഷേപണത്തിൽ 37 ഉപഗ്രങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച റഷ്യയായിരുന്നു ഈ നേട്ടത്തിൽ ഇതുവരെ മുന്പിൽ.

Leave a Reply

Your email address will not be published. Required fields are marked *