KOYILANDY DIARY

The Perfect News Portal

ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി പിന്തുണ നല്‍കുന്നു: വി.എം സുധീരന്‍

തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ഉത്തരവിട്ട അന്വേഷണത്തെപ്പോലും തള്ളിപ്പറയുന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നുതെന്ന് അദ്ദേഹം ആരോപിച്ചു.

ലോ അക്കാദമി ഭൂമിയെക്കുറിച്ച്‌ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തോടാണ് സുധീരന്‍ പ്രതികരിച്ചത്.

നിലവിലെ വിജിലന്‍സ് സംവിധാനം കാര്യക്ഷമമല്ലെന്ന ആരോപണവും സുധീരന്‍ ഉന്നയിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നവര്‍ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാനുള്ള സാധ്യതയുണ്ട്.

Advertisements

ഈ സ്ഥിതിക്ക് പരിഹാരം കാണാന്‍ സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *