KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രി കെ. പി. ഉണ്ണികൃഷ്ണന്റെ വസതിയില്‍ എത്തി

കോഴിക്കോട്:  മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തി. പന്നിയങ്കരയിലെ പത്മാലയത്തില്‍ എത്തിയ മുഖ്യമന്ത്രി അരമണിക്കൂറോളം അവിടെ ചിലവഴിച്ചു.

ഒരേ ചേരിയിലും ഇരുമുന്നണികളിലുമായി പ്രവര്‍ത്തിച്ചപ്പോഴും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദത്തിന് മാറ്റമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇരുവരുടെയും സംഭാഷണം. ദേശീയപാത വികസനത്തിന് അടിയന്തര നടപടി വേണമെന്ന് ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുത്തുനല്‍കുന്നതാണ് കാലതാമസത്തിന് കാരണമെന്ന് പിണറായി വ്യക്തമാക്കി. ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ച കാര്യവും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

എ.പ്രദീപ്കുമാര്‍ എം.എല്‍.എ, സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനന്‍, ഏരിയാസെക്രട്ടറി സി.പി. മുസാഫിര്‍ അഹമ്മദ് എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ഉണ്ണികൃഷ്ണന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞ് വീണ്ടും കാണാന്‍ വരാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി യാത്രപറഞ്ഞിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *