KOYILANDY DIARY

The Perfect News Portal

ലോഡ്ജുകളില്‍ വിവസ്ത്രനായെത്തി പണം മാത്രം മോഷ്ടിക്കുന്ന ആള്‍ പിടിയില്‍

കല്‍പറ്റ: ലോഡ്ജുകളില്‍ വിവസ്ത്രനായെത്തി പണം മാത്രം മോഷ്ടിക്കുന്ന ആള്‍ പിടിയില്‍. തലപ്പുഴ പാറക്കല്‍ ഏഴാം നമ്ബര്‍ എസ്റ്റേറ്റ് പാടിയിലെ ഉബൈദിനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പറ്റയിലെ ലോഡ്ജില്‍ പതിനായിരം രൂപ മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെങ്കിലും സ്ഥലത്തെ നിരവധി മോഷണങ്ങള്‍ക്കു പിറകില്‍ ഇയാളാണെന്ന് പോലീസ് പറഞ്ഞു.

വിവസ്ത്രനായി മോഷണത്തിനെത്തുന്നതാണ് ഇയാളുടെ രീതി. മോഷ്ടിക്കുന്ന വീട്ടില്‍ ആഭരണങ്ങളും ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും ഉണ്ടെങ്കിലും പണം മാത്രമേ മോഷ്ടിക്കുകയുള്ളൂ എന്നതാണ് ഇയാളുടെ പ്രത്യേകതയെന്നും പോലീസ് പറയുന്നു. എസ്‌ഐ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *