KOYILANDY DIARY

The Perfect News Portal

ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രതിഷേധ പ്രകടനം

കൊയിലാണ്ടി> കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് കെ.എസ്.യു കൊയിലാണ്ടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും കൂട്ടായ്മയും നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം വി.ടി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിധിൻ പ്രഭാകർ, സി.പി അജയ് ഘോഷ്, രാജേഷ് കീഴരിയൂർ അഡ്വ: കെ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.