KOYILANDY DIARY

The Perfect News Portal

ലഹരിഗുളികകളുമായി യുവാവ് പിടിയില്‍

വടകര: സ്കൂള്‍ പരിസരത്ത് കഞ്ചാവും ലഹരിഗുളികകളുമായി യുവാവ് പിടിയില്‍. വടകര ബിഇഎം ഹൈസ്കൂള്‍ പരിസരത്ത് നിന്നാണ് ലഹരിവസ്തുക്കളുമായി വടകര താഴെഅങ്ങാടി സ്വദേശി കൊയിലാണ്ടിവളപ്പില്‍ അയ്യംകൊല്ലി മഹറൂഫ് (21)പൊലീസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്നും 90 ഗ്രാം കഞ്ചാവും 65 നൈട്രോസം ലഹരിഗുളികളും കണ്ടെടുത്തു.

സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വില്പന നടത്തുന്ന മഹറൂഫ് സ്കൂള്‍ പരിസരത്ത് എത്തിയതായി വടകര സി ഐ മധുസൂദനന്‍ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എഎസ്‌ഐ ബാബു, ഗംഗാധരന്‍, യൂസഫ്, ഷാജി, രാജീവന്‍ എന്നിവര്‍ മഹറൂഫിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *