KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: നവകേരള മിഷന്‍ ശുചിത്വ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സബിത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വീടുകളില്‍ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി റിംഗ് കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് എന്നിവയ്ക്കുള്ള പദ്ധതി നടപ്പിലാക്കി വരുന്നതായി പ്രസിഡന്റ് അറിയിച്ചു. കെ.കെ.പരീദ് സ്വാഗതവും പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *