KOYILANDY DIARY

The Perfect News Portal

ലഭിക്കാത്ത ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്

കൊയിലാണ്ടി: ലഭിക്കാത്ത ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് എംപ്ലോയ്മെൻ്റ് ഓഫീസിൽ നിന്നും നോട്ടീസ്. ചെങ്ങോട്ട്കാവ് എടക്കുളം കണിയാം കണ്ടി കെ. സുരേന്ദ്രനാണ് നോട്ടീസ് ലഭിച്ചത്. കൈവല്യ സ്വയം തൊഴിൽ പദ്ധതി പ്രകാരം 50,000 രൂപ ലോണെടുത്തെന്നും, തിരച്ചടക്കാത്തതിനാൽ റവന്യൂ നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് കൊയിലാണ്ടി എംപ്ലോയ്മെൻ്റ് ഓഫീസർ നോട്ടീസ് അയച്ചിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം സബ്ബ്സിഡിയുള്ള ലോണാണ് സുരേന്ദ്രന് ലഭിച്ചതെന്നും പറയുന്നു. സുരേന്ദ്രൻ ലോണിനായി അപേക്ഷിച്ചിരുന്നെങ്കിലും ലോൺ ലഭിച്ചിരുന്നില്ല. ഇക്കാര്യം ഓഫീസറോട് അന്വേഷിച്ചപ്പോൾ ലോൺ പാസ്സാകാത്തത് വിലാസത്തിലുള്ള തെറ്റ് കൊണ്ടാണെന്നും. ലോൺ ഉടൻ പാസ്സാകുമെന്നുമാണ് പറഞ്ഞത്. എന്നാൽ അയച്ച നോട്ടീസിനെ കുറിച്ച് അദ്ദേഹത്തിന് പ്രതികരണമില്ല.

Leave a Reply

Your email address will not be published. Required fields are marked *