KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി

ബാലുശ്ശേരി: ചിര പുരാതനമായ ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന് കൊടിയേറി. പരദേശ ബ്രാഹ്മണരാണ് വൈകുന്നേരം അഞ്ചു മണിക്ക് കൊടിയേറ്റിയത്. തുടർന്ന് 5.15-ന് തിരു മുമ്പിൽ സമർപ്പണം, 5.30-ന് പഞ്ചവാദ്യം, 6-ന് ദീപാലങ്കാരം എന്നിവ നടന്നു. ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പള്ളിയുണർത്തൽ, 5.30 ഗണപതിഹോമം, രുദ്രാഭിഷേകം, ഭഗവതിപൂജ, ഉച്ചപൂജ, ഉച്ചപ്പാട്ട്, വൈകുന്നേരം 4.30-ന് തിരുമുറ്റത്ത് കളി, 8.30-ന് മുല്ലക്കാംപാട്ടിന് എഴുന്നള്ളത്ത്, കളംപൂജ, തിരി ഉഴിച്ചിൽ, കളംനൃത്തം തേങ്ങയേറ് എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *