KOYILANDY DIARY

The Perfect News Portal

റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചു

ഡല്‍ഹി: റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചു. ഇന്ത്യയിലെ നെറ്റ് വര്‍ക്കിലേയ്ക്കും സൗജന്യ വോയ്സ് കോളുകളാണ് ജിയോ നല്‍കുകയെന്ന് റിലന്‍സ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് ടെലികോം ചെയര്‍മാനായ മുകേഷ് അബാംനി ജിയോ ഇന്‍ഫോകോം അവതരിപ്പിച്ചത്

വിശേഷ ദിവസങ്ങളില്‍ മെസ്സേജുകള്‍ക്ക് അധിക ചാര്‍ജ്ജുകള്‍ ഈടാക്കില്ല. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനമാണ് ജിയോ നല്‍ക്കുന്നത്. ജിയോയുടെ പ്ലാനുകളില്‍ കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നത് . റിലയന്‍സിന്റെ ഓഹരി ഉടമകളുടെ യോഗത്തിലാണ് മുകേഷ് അംബാനി പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചത്.നിരക്കിളവുകളുമായി ജിയോ രംഗപ്രവേശം ചെയ്തത് മറ്റ് ടെലികോം സേവനദാതാക്കള്‍ക്ക് തിരിച്ചടിയായേക്കാം.ഭാരതി എയര്‍ടെല്‍, ഐഡിയ, റിലയന്‍സ് കമ്യൂണിക്കഷേന്‍സ് എന്നീ കമ്ബനികളുടെ ഓഹരി വിലകള്‍ പ്രതിസന്ധിയിലായി.