KOYILANDY DIARY

The Perfect News Portal

‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'(കെപിഎസി)യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ'(കെപിഎസി)യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. ‘നീലക്കണ്ണുള്ള മാനേ’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്വേത മോഹനുമാണ്.

ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ്. സിദ്ധാര്‍ത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’ ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ് നിര്‍മ്മിച്ചിരിക്കുന്നത്.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയ പിക്ചേഴ്സിന്റെ തിരിച്ചുവരവ് സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തില്‍ അനുശ്രീയാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

Advertisements

ഛായാഗ്രഹണം നീല്‍ ഡി കൂഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍.

ഗാനം കാണാം: