KOYILANDY DIARY

The Perfect News Portal

പന്നിക്കോട്ടൂർ വനഭാഗത്ത് അറവു മാലിന്യം തള്ളിയ യുവാവ് അറസ്റ്റിൽ

പേരാമ്പ്ര: പെരുവണ്ണാമൂഴി – ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർ വനഭാഗത്ത് അറവു മാലിന്യം തള്ളനെത്തിയ ആളെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ചർ ബി.ആർ.റൂബിന്റെ നേതൃത്വത്തിൽ വനപാലകർ പിടികൂടി. പന്തിരിക്കര സ്വദേശി ആഫിദാണ് (27) അറവു മാലിന്യം കൊണ്ടുവന്ന വാഹനമടക്കം ഇന്നലെ പുലർച്ചെ അഞ്ചോടെ വനപാലകരുടെ കയ്യിലകപ്പെട്ടത്.

അറസ്റ്റു ചെയ്ത പ്രതിയെ കൊയിലാണ്ടി മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.ഷാജു, പി.രമേശൻ, കെ.പി.ലത്തീഫ്, പി.ബഷീർ, ഇ.കെ.ശ്രീലേഷ്കുമാർ, പി.കെ.ചന്ദ്രൻ എന്നിവർ ചേർന്നായിരുന്നു ഇയാളെ പിടികൂടിയത്. കുറെക്കാലമായി മേഖലയിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ വനപാലകർ കാവലിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *