KOYILANDY DIARY

The Perfect News Portal

രവി ചിത്രലിപി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം “ചൂല്”ൻ്റെ പോസ്റ്റർ റിലീസിംഗ് നടന്നു

കൊയിലാണ്ടി: മുതലാളിത്ത സാമൂഹ്യ വ്യവസ്ഥക്കെതിരെയുള്ള ശക്തമായ പ്രമേയവുമായി രവി ചിത്രലിപി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം “ചൂല് ” ൻ്റെ പോസ്റ്റർ റിലീസിംഗ് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ റിലീസിംഗ് നിർവ്വഹിച്ചു. രവി ചിത്രലിപിയുടെതന്നെ ചൂല് എന്ന കവിതയുടെ ദൃശ്യ ഭഷ്യമാണ് ഈ ചിത്രത്തിലൂടെ പുറത്തിറങ്ങുന്നത്. ഇതിന്റെ തിരക്കഥ സംവിധാനം നിർവ്വഹിച്ചതും രവി ചിത്രലിപിതന്നെ. പി.കെ. സുജിത്ത് കുമാർ, അഗസ്റ്റിൻ ജോസ് എന്നിവർ ചേർന്ന് തയ്യാറാക്കുന്ന ചിത്രം കോഴിക്കോടിൻ്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *