KOYILANDY DIARY

The Perfect News Portal

ഏഴുകുടിക്കൽ തോടിന് മുകളിൽ പുതുതായി നിർമ്മിച്ച പാത്ത് വെ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഏഴുകുടിക്കൽ തോടിന് മുകളിൽ പുതുതായി നിർമിച്ച പാത്ത് വെയുടെ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സർക്കാർ തീരദേശ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 41 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.  വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെട്ടത്. 
വലിയ വാഹനങ്ങൾ വരെ കയറാൻ പാകത്തിൽ സംരക്ഷണ ഭിത്തിയടക്കം കോൺക്രീറ്റ് ചെയ്താണ് നിർമ്മാണം നടത്തിയത്.  ചടങ്ങിൽ വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ നുസ്റത്ത്, കെ. ഗീതാനന്ദൻ, അസിസ്റ്റന്റ് എഞ്ചിനീയർ സതീശൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *