KOYILANDY DIARY

The Perfect News Portal

യു. കെ. ജി. വിദ്യാർത്ഥിയെ ബലാത്സംഘം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

കൊയിലാണ്ടി : യു. കെ. ജി. വിദ്യാർത്ഥിയെ തിരുവങ്ങൂരിൽ വെച്ച്‌ ബലാത്സംഘം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. അത്തോളി കുഴിയിൽ, കാഞ്ഞിരോളിതാഴ മുഹമ്മദിന്റെ മകൻ ഷൗക്കത്തലി (38) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടറുടെ ക്രൈo ഡിറ്റക്ഷൻ സ്‌ക്വോഡ്‌ കഴിഞ്ഞ 5 ദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. പൂക്കാടുള്ള ഹോട്ടൽ തൊഴിലാളിയാണ് പ്രതി.

സി. ഐ. കെ. ഉണ്ണികൃഷ്ണൻ, എസ്. ഐ. സുമിത്ത്കുമാർ, എ.എസ്.ഐ. ബാബു ടി.സി. സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപൻ, ഗിരീഷ്, സുരാജ്, സിനി, റാഷിദ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.അത്തോളി എസ്. ഐ. കെ. രവീന്ദ്രൻ, എസ്. ഐ. മോഹൻദാസ് എം എന്നിവരും കേസന്വേഷണത്തിൽ കാര്യമായ ഇടപെടൽ നടത്തി. പ്രതിയെ പൂക്കാട് ഹോട്ടലിലും, സംഭവം നടന്ന സ്ഥലത്തും, പ്രതിയുടെ വീട്ടിലും തെളിവെടുപ്പിനായി കൊണ്ട്‌പോയി.

Leave a Reply

Your email address will not be published. Required fields are marked *