KOYILANDY DIARY

The Perfect News Portal

ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

ഡൽഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ഏഴു ലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. നോട്ട് നിരോധം ബാങ്കുദ്യോഗസ്ഥരുടെ ജോലിയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ളോയിസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതേസമയം, നോട്ട് അസാധുവാക്കലുണ്ടാക്കിയ പ്രതിസന്ധിയില്‍ ഉടന്‍ പരിഹാരം കാണുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *