KOYILANDY DIARY.COM

The Perfect News Portal

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്:  ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.  കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് ഒരു യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്.

ഇന്നലെ വൈകീട്ടാണ് യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുന്ന വിവരം യുവതി പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

യുവാവ് നേരത്തെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ ആക്രമിച്ചിരുന്നതായും യുവാവ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!