KOYILANDY DIARY

The Perfect News Portal

യുവനടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത : ബംഗാളി യുവനടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ കസ്ബ മേഖലയിലെ ഫ്ളാറ്റില്‍ രണ്ടു ദിവസം പഴകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫോണ്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് അമ്മ ഫ്ളാറ്റിലെത്തുകയും വിളിച്ചിട്ട് വാതില്‍ തുറക്കാതിരുന്നതിനെ അയല്‍ക്കാരെ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തു കടന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ പലയിടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *