KOYILANDY DIARY.COM

The Perfect News Portal

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു

അഹമ്മദാബാദ്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയും പീഡിപ്പിച്ച ശേഷം വീഡിയോ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അഞ്ചു . കച്ച്‌ ജില്ലയിലെ നാലിയ പ്രദേശത്താണ് സംഭവം

ഗുജറാത്തിലെ സജീവ ബിജെപി പ്രവര്‍ത്തകരായ ശാന്തിലാല്‍ സോലങ്കി, അശ്വിന്‍ താക്കര്‍, വിപുല താക്കര്‍, ഗോവിന്ദ്, ചേതന്‍ താക്കര്‍ തുടങ്ങിയവരേയാണ് അറസ്റ് ചെയ്തത്. ഇവരെ കൂടാതെ വേറെ അഞ്ചു പേരെയും കൂടി എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ഗുജറാത്ത് പത്രം അഹമ്മദാബാദ് മിറര്‍ വ്യക്തമാക്കി,

2015 ല്‍ നാലിയ എന്ന പ്രദേശത്തുള്ള സോലങ്കിയുടെ ഗാസ് ഏജന്‍സിയില്‍ യുവതി ജോലി ചെയ്യുമ്പോ
ഴായിരുന്നു സംഭവം. ഗാസ് ഏജന്‍സി ഉടമയും കച്ച്‌ ജില്ലയിലെ ബിജെപി കണ്‍വീനര്‍ കൂടിയായ സോലാങ്കി അധിക ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച്‌ സോലങ്കിയും കൂട്ടുകാരും പാനീയം തന്ന് മയക്കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം പല സ്ഥലങ്ങളില്‍ കൊണ്ട് പോയി വീണ്ടും പീഡിപ്പിച്ചുവെന്നും 21 കാരിയായ യുവതി പറഞ്ഞു.

അതേസമയം രാഷ്ട്രീയക്കാരും പണക്കാരുമടങ്ങുന്ന 65 ഓളം ആളുകള്‍ പല പെണ്‍കുട്ടികളേയും വശീകരിച്ച്‌ പീഡിപ്പിക്കുന്നതായി ഇതേ യുവതി പോലീസിനോട് പറഞ്ഞു. യുവതിയുടെ ആരോപണം അന്വേഷിക്കുന്നതിനായി കച്ച്‌ ജില്ലാ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചതായറിയിച്ചു.

ആരോപണത്തെ തുടര്‍ന്ന് കച്ച്‌ ജില്ലാ ബിജെപി നേതാവ് കേശുഭായ് പട്ടേല്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!